SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.06 AM IST

നളന്ദ നഗറിൽ ഓണാഘോഷവും വാർഷികവും

kollam
നളന്ദ നഗർ റസിഡന്റ്സ് അസോസിയേഷൻ പൊതുസമ്മേളനം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുമൂട്: നളന്ദ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നാലാമത് വാർഷികവും ഓണാഘോഷവും മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എസ്. ഗോപകുമാർ സമ്മാനദാനം നിർവഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.എസ്. ശശികുമാർ, ട്രഷറർ ടി. വേണുഗോപാല പിള്ള, വൈസ് പ്രസിഡന്റ് എൻ.നവാസ്, ഓണാഘോഷ കമ്മിറ്റി കൺവീനർ ജെ.സുധാകരൻപിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL