SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

അയ്യങ്കാളി പാഠപുസ്തകം

കൊല്ലം: സാമൂഹിക നവോത്ഥാനത്തിനും പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച മഹാനായ അയ്യങ്കാളിയെ ഇന്നത്തെ യുവതലമുറ പാഠപുസ്തകമാക്കണമെന്ന് ആർ.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. അയ്യങ്കാളി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പീരങ്കി മൈതാനത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷത്തിൽ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ പുത്തൂർ തുളസി, തെക്കടം സുദർശനൻ എന്നിവർ സംസാരിച്ചു. ജില്ല നേതാക്കളായ ഹരിഹര അയ്യർ, തെക്കേ കാവ് മോഹൻ, എസ്.കെ. ദീപു, ആർ.ടി. ശ്യാംകുമാർ, ആർ.എസ്.എസ് നേതാക്കളായ രാജു മുണ്ടയ്ക്കൽ, ഉണ്ണി, ഹിന്ദു ഐക്യവേദി കോർപ്പറേഷൻ സമിതി നേതാക്കളായ പ്രമോദ് പ്രഭു, സജീവ്, ഷിൽ, സനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL