കൊല്ലം: കാന്തപുരം അബൂബക്കർ മുസലിയാർ പറഞ്ഞത് പൊതു സമൂഹത്തോടല്ല, മുസ്ലിം സ്ത്രീകളോടാണെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി നജുമുദീൻ അഹമ്മദ് പറഞ്ഞു. കൃത്യമായി ചട്ടക്കൂടുള്ള ജീവിത രീതി പിന്തുടരുന്ന സത്യ വിശ്വാസികൾ അനുഷ്ഠിക്കേണ്ട മത നിഷ്ഠകൾ പിന്തുടരുന്നവർക്ക് അത് തുടരാനും മറിച്ച് ചിന്തിക്കുന്ന പുരോഗമന വാദികൾക്ക് തുടരാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്നിരിക്കെ അതിനെ വിവാദമാക്കേണ്ടതില്ല. മനുഷ്യരെ തമ്മിൽ വേർതിരിവ് സൃഷ്ടിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഒഴിവാക്കണം. വിവിധ മതാനുഷ്ഠാനം പാലിക്കുന്നവർ അവരവരുടെ മതചിഹ്നം വെളിപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രധാരണം ഇന്ത്യ രാജ്യത്ത് പിന്തുടരുന്നു എന്നുള്ളത് എല്ലാവരും കാണണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |