കൊല്ലം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കരുതൽ നിർദ്ദേശങ്ങളുടെ പട്ടികയിൽ നിന്നു തോട്ടം മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
രണ്ടര ലക്ഷത്തോളം തൊഴിലാളികൾ തോട്ടം മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. ഇന്ത്യയിൽ റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരം ലഭിക്കുന്നത് തോട്ടം മേഖലയിലാണ്. കാലപ്പഴക്കം ചെന്ന തോട്ടവിളകൾ വെട്ടിമാറ്റിയാൽ പുതിയവ വയ്ക്കാൻ പാടില്ല, രാസവളം, കീടനാശിനി പ്രയോഗം അനുവദിക്കില്ല, തോട്ടങ്ങളെ പരിപൂർണ്ണമായും കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹനും ജനറൽ സെക്രട്ടറി കെ.കെ. ജയചന്ദ്രനും പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |