SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

സുനന്ദയെ തി​രി​ച്ചറി​യാൻ മക്കളുടെ ഡി.എൻ.എ സാമ്പിൾ

കൊല്ലം: നേപ്പാളിലെ മിന്നൽപ്രളയത്തിൽ കാണാതായ കൊല്ലം സ്വദേശിനി​ സുനന്ദ മണിരാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മക്കളായ ഡോ. മീര മണിരാജനും ഡോ.സുമി മണിരാജനും ഡി.എൻ.എ സാമ്പിളുകൾ നൽകി.

കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇതുവരെ സുനന്ദയെക്കുറിച്ചുള്ള സ്ഥിരീകരിച്ച വിവരമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. 40വർഷത്തോളമായി യു.കെയിൽ താമസിക്കുന്ന സുനന്ദ അവിടെ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറാണ്. ആഗസ്റ്റ് 22നാണ് യു.കെയിൽനിന്ന് പുറപ്പെട്ടത്. 23ന് ഡൽഹിയിലെത്തി പിന്നാലെ 'ആൽപൈൻ എക്കോ ട്രെക്ക് സംഘത്തോടൊപ്പം നേപ്പാളിലേക്ക് പോയി. കൈലാസ തീർത്ഥാടനത്തിനായാണ് സംഘം യാത്ര തിരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ മറ്റൊരു മലയാളിയും സംഘത്തിലുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇവർ യാത്രയിൽനിന്ന് പിന്മാറി. ആഗസ്റ്റ് 25നാണ് സുനന്ദ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നീട് വിവരമില്ല. ഇരവിപുരം സ്വദേശിയായ മണിരാജനാണ് ഭർത്താവ്. യു.കെയിൽ ഉദ്യോഗസ്ഥനായിരുന്ന മണിരാജൻ വിരമിച്ചശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL