
ചങ്ങനാശേരി : അതിരൂപത മാതൃവേദി പിതൃവേദി കലോത്സവത്തിൽ തൃക്കൊടിത്താനം ഫൊറോന ഓവറാൾ നേടി. പിതൃവേദി ആലപ്പുഴ, മാതൃവേദി കുടമാളൂർ, കോട്ടയം ഫൊറോനകൾ രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അതിരൂപത വികാരി ജനറാൾ ഫാ.മാത്യു ചങ്ങംങ്കരി സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ മാതൃവേദി പ്രസിഡന്റ് ഡോ.റോസമ്മ സോണി അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജോസഫ് പാറക്കൽ, പ്രസിഡന്റ് റോയി കപ്പാങ്കൽ, ഫാ.ജോണിക്കുട്ടി തറക്കുന്നേൽ, സോജൻ സെബാസ്റ്റ്യൻ, മോളമ്മ ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |