തൃക്കൊടിത്താനം : മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽനടന്ന വായനപക്ഷാചരണം സമാപിച്ചു. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നിഷാ വി.ദേവൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലയ്ക്ക് ഭൂമി വാങ്ങാൻ ആവിഷ്‌കരിച്ച 365 ദിവസ ചലഞ്ച് ഉദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ഒരു വർഷം നീണ്ടുനിൽക്കുന്ന വായന ചലഞ്ച് യുവ സാഹിത്യകാരി ജെറി ടോം എന്നിവർ നിർവഹിച്ചു. വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും, ഭരണസമിതി അംഗം സുമ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |