
കടനാട് : ജനകീയ രോഷം ശക്തമായതോടെ മാണി സി.കാപ്പൻ എം.എൽ.എ. നേരിട്ടെത്തി പന്നിഫാം പൂട്ടിച്ചു. വർഷങ്ങളായി വാളികുളം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ഫാമാണ് അടച്ചു പൂട്ടിയത്. കടനാട് പഞ്ചായത്തിൽ നിന്ന് ഫാം നിറുത്താൻ നിരവധിത്തവണ നോട്ടീസ് കൊടുക്കുകയും, നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും ഫലം കണ്ടിരുന്നില്ല. പാലാ ആർ.ഡി.ഒയുടെ ഉത്തരവ് മറികടന്നായിരുന്നു ഫാമിന്റെ പ്രവർത്തനം. മലിന ജലം ഒഴുകിയെത്തി സമീപ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഈച്ച ശല്യവും, ദുർഗന്ധവും അസഹ്യമായതോടെയാണ് നാട്ടുകാർ എം.എൽ.എയ് ക്ക് പരാതി നൽകിയത്. തുടർന്ന് മേലുകാവ് പൊലീസും, പഞ്ചായത്ത് അധികൃതരും, എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, യു.ഡി.എഫ് ചെയർമാൻ ബിന്നി ചോക്കാട്ട്, ജോസ് വടക്കേക്കര, സിബി അഴകൻപറമ്പിൽ, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, മെമ്പർമാരായ ജ്യോതിലക്ഷ്മി, സ്‌നേഹ തോമസ്, ഷേർലി സാബു, പി.ഡി. സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, തങ്കച്ചൻ മൂളകുന്നം, എം.പി കൃഷ്ണൻനായർ, ജോൺ മാളിയേക്കൽ, വിൽസൺ പുന്നാങ്കണ്ടം, അപ്പച്ചൻ മൈലക്കൽ, സന്തോഷ് വഞ്ചിക്കച്ചാലിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |