
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ച് ജില്ലാതലത്തിലെ ആദ്യ കൂപ്പൺ നറുക്കെടുപ്പ് ബേക്കർ ജംഗ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ നഗരസഭാംഗം ജോൺ വർഗീസ് നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ എം.വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് കെ്ര്രയ് മാത്യു (കൂപ്പൺ നമ്പർ137045) അർഹയായി. ആഗസ്റ്റ് 25 വരെയാണ് ഓണം ഖാദിമേള. മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റുണ്ട്.സർക്കാർ,അർദ്ധസർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |