SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

പൊലീസ് ജീപ്പിലും അഴിഞ്ഞാട്ടം, അഴിക്കുള്ളിലാകാതെ പ്രതികൾ

a

പാലാ: ആറുദിവസം മുമ്പാണ് പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയിൽ മോഷണത്തിനായി യുവാക്കളുടെ മൂന്നംഗ സംഘമെത്തിയത്.ആശുപത്രിയിലെ സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് കാര്യമായൊന്നും ''തടയാതെ'' വന്നതോടെ പ്രതികളിലൊരാൾ പൊലീസ് ജീപ്പിൽ എസ്.ഐയുടെ സീറ്റിൽ കയറി അഴിഞ്ഞാടുകയും ചെയ്തു. വധശ്രമക്കേസിൽ ഉൾപ്പെട്ട സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. അറസ്റ്റ് വൈകുന്നത് പാലാ പൊലീസിന് തന്നെ നാണക്കേടാവുകയാണ്.

'വാശിക്ക്' പൊലീസ് ജീപ്പിൽ കയറി

ആശുപത്രിയിൽ നിന്ന് പ്രതീക്ഷിച്ച സാധനങ്ങളോ പണമോ ലഭിക്കാതെ വന്നതിനെ തുടർന്നാണ് സംഘത്തിലെ ഒരാൾ പൊലീസ് ജീപ്പിൽ കയറിയതെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിന്ന് പ്രതികളുടെ ആധാർകാർഡിലെ വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

അന്വേഷണം ഊർജ്ജിതമെന്ന്

അതേസമയം അന്വേഷണം ഊർജ്ജിതമാണെന്നും പ്രതികൾ എത്രയുംവേഗം വലയിലാകുമെന്നാണ് പാലാ പൊലീസിന്റെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL