
എരുമേലി: ഗിരിവർഗ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം കനകപ്പലം വനവിജ്ഞാന കേന്ദ്രത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് സണ്ണി കുറ്റിവേലി അദ്ധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്തു.
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി.രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ കെ.സ്വാഗതം പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷ്, റേഞ്ച് സോഷ്യൽ ഫോറസ്ട്രി ഓഫീസർ ഹരിലാൽ.കെ എന്നിവരെ ആദരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, സംസ്ഥാന ട്രഷറർ ബിജു ടി.കെ, വിജയമ്മ തെക്കെക്കര, വിജയൻ ആനിക്കാട്, രാജു പി.കെ., എ.കെ. രാജു, കാർത്ത്യായനി മീനടം, അതുൽ മോഹൻ, രഞ്ജിത്ത് കുറുമ്പൻമുഴി, നാരായണൻ അട്ടത്തോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |