വൈക്കം: പള്ളിപ്പുറം പള്ളി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷനിൽ നിന്ന് പ്രത്യേക ബോട്ട് സർവീസ് നടത്തും. പള്ളിയ്ക്ക് സമീപത്തെ ജെട്ടിയിലേക്കാണ് സർവീസ്. ഇന്ന് ഉച്ചകഴിഞ്ഞ് 1 മുതൽ രാത്രി 9 വരെയും നാളെ രാവിലെ 6 മുതൽ രാത്രി 9 വരെയുമാണ് പ്രത്യേക സർവീസ് നടത്തുക. പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായാണ് പ്രത്യേക ബോട്ട് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ കെ. വി. സുരേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |