SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

സ്‌നേഹഭവനം താക്കോൽ കൈമാറി

snehan

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവന പദ്ധതി ഭവനരഹിതരായ അർഹതപ്പെട്ടവർക്ക് സ്‌നേഹത്തണലൊരുക്കുന്ന അനുകരണീയ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ പറഞ്ഞു. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 62ാം സ്‌നേഹഭവനത്തിന്റെ താക്കോൽ സമർപ്പണം മേലമ്പാറയിൽ നിർവഹിക്കുകയായിരുന്നു അവർ.

മീനച്ചിൽ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം സ്‌നേഹവീടാണിത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്‌മോൻ മുണ്ടയ്ക്കൽ, ശ്രീകല ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആർ.പ്രേംജി, ജോഷി ജോഷ്വാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് കുന്നുംപുറം, ഗ്രാമപഞ്ചായത്ത് മെമ്പർ വിബിൻ സെബാസ്റ്റ്യൻ, സ്‌നേഹദീപം മീനച്ചിൽ ഭാരവാഹികളായ ഷിബു പൂവേലിൽ, ബെന്നി ഗണപതിപ്ലാക്കൽ, ശശി നെല്ലാല, സന്തോഷ് കാപ്പൻ, എം. ജോസഫ് മുത്തുമല, ഷാജി വെള്ളാപ്പാട്ട്, റ്റോമി മാമ്പക്കുളം, കുഞ്ഞുമോൻ ചേലാമറ്റം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL