
തൊടുപുഴ:എഫ്.എസ്.ഇ.ടി.ഒ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ജീവനക്കാരും കുടുംബാംഗങ്ങളും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഭരണമാറ്റത്തിന്റെ മറവിൽ സംസ്ഥാന ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി നിർബാധം തുടരുന്ന സർക്കാർ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായിട്ടായിരുന്നു സമരം. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി സുരേഷ് കുമാർ, കെ.എസ്.റ്റി.എ സംസ്ഥാന എക്സിക്യട്ടീവ് അംഗം എം. രമേശ്, കെ.ജി.എൻ.എ ജില്ലാസെക്രട്ടറി എബ്രാഹം ജോസഫ്, കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ ( സി.ഐ.റ്റി.യു ) ജില്ലാ സെക്രട്ടറി സലിം കെ.ഐ, കെ.എസ്.ഇ.ബി വർക്കേഴ്സ് യൂണിയൻ ഡിവിഷൻ സെക്രട്ടറി സിയാദ് പി.ബി, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി നൂർമുഹമ്മദ്, കെ.എസ്.എഫ്.ഇ ജില്ലാ സെക്രട്ടറി ഷൈബി സി.എൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിമോൾ ലാൽ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എം.ആർ അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജി രാജീവ് സ്വാഗതവും പി.എം റഫീഖ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |