കുന്ദമംഗലം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വാക്കത്തോണും ലഹരി വിരുദ്ധ പ്രതിഞ്ജയും സംഘടിപ്പിച്ചു. കുന്ദമംഗലം ബസ്റ്റാൻഡിൽ നടത്തിയ പരിപാടി എം.എ. റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. ബാബുമോൻ, വി. അനിൽ കുമാർ, ബിജു, പി. പ്രകാശൻ, സന്തോഷ് പ്രസംഗിച്ചു. എസ്. കിരൺ സ്വാഗതവും ബാലു കെ. അജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |