SignIn
Kerala Kaumudi Online
Friday, 03 July 2026 4.39 AM IST

വിജയികളെ അനുമോദിച്ചു

aadarav-
സ്പന്ദനം റസി.അസാസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങ് മനീഷ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും സ്പന്ദനം റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. അസോസിയേഷനിൽ ഉൾപ്പെട്ട വീടുകൾക്ക് നെയിംബോർഡുകൾ (സ്റ്റിക്കർ ) വിതരണം ചെയ്തു. ഉപഹാര വിതരണ ഉദ്ഘാടനം മുക്കം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിലും സ്റ്റിക്കർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ സജീഷ് വായലത്തും നിർവഹിച്ചു. സ്പന്ദനം പ്രസിഡന്റ് എ വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മനാഭൻ നന്ദനം സ്വാഗതം പറഞ്ഞു. ബിജു ഫ്രാൻസിസ്, ദാമോദരൻ കോഴഞ്ചേരി, സജ്ന പുല്ലുകാവിൽ, അജീഷ് വായലത്ത്, മനോമി, ജിൻഷ കൊള്ളങ്ങോട്ട്, റഹ്മത്ത് ബീവി ,കെ കെ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL