മുക്കം: മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ഭക്ഷ്യമേളയും പ്രദർശനവും 'രുചിത്തോണി ' സംഘടിപ്പിച്ചു. മുക്കം പ്രസ്ക്ലബ് പ്രസിഡന്റ് സി.ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. പാചക വിദഗ്ധനും അഭിനേതാവുമായ കെ.വി.എ ജബ്ബാർ മുഖ്യാതിഥിയായി. വിവിധതരം അപ്പങ്ങൾ, പായസങ്ങൾ, ചക്ക, കപ്പ വിഭവങ്ങൾ, കിഴങ്ങുകൾ, ചമ്മന്തികൾ, പന വിഭവങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിതരണവും നടന്നു. പ്രാധാനാദ്ധ്യാപിക എം.ഷബീന അദ്ധ്യക്ഷത വഹിച്ചു. എം.എം.ഒ അക്കാദമിക് ഡയറക്ടർ പി.അബ്ദു , പി.ടി.എ പ്രസിഡന്റ് സി.എ സാജുദ്ധീൻ, സ്റ്റാഫ് സെക്രട്ടറി എ.ഷമീർ, അദ്ധ്യാപകരായ കെ.സുലൈഖ, യു.പി സാജിത, ടി.റിയാസ്, കെ.പി സക്കീന എന്നിവർ പ്രസംഗിച്ചു.കെ.മുഹമ്മദ് അബൂബക്കർ, ശറഫുദ്ധീൻ, അഫ്‌ലഹ്, കദീജ കൊളപ്പുറം, റിഫ്ന, എ.സുമീറ, റംല കീലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |