കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തും സ്വതന്ത്ര റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കുന്ന വിശപ്പ് രഹിത കുന്ദമംഗലം,ഓപ്പറേഷൻ സുലൈമാനി പദ്ധതി നിലവിൽ വന്നു. കുന്ദമംഗലത്ത് വിശന്ന് വലഞ്ഞ് എത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സി വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ കീഴിൽ അങ്കണവാടി വർക്കർമാർ നൽകുന്ന കൂപ്പൺ ഉപയോഗിച്ചാണ് പദ്ധതി നിർവ്വഹണം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ഷമീർ സ്വാഗതം പറഞ്ഞു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി കെ ഹിതേഷ്കുമാർ, ശ്രീബ ഷാജി, എം ബാബുമോൻ, ഷൈജ വളപ്പിൽ, വി.അനിൽകുമാർ, ബിജു പൂതക്കണ്ടി,സജീവ് പാണ്ടിയാല, വിജയൻ മണിയമ്പാറ, സിപി രമേശൻ , ഒ സലീം, കെ.മോഹൻദാസ്, സുധീർ, ഷമീർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |