SignIn
Kerala Kaumudi Online
Friday, 03 July 2026 4.39 AM IST

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

kdy2-
സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് എളേറ്റിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി

എളേറ്റിൽ: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. എളേറ്റിൽ വീണപ്പാറയിൽ നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ബാപ്പു വാവാട് മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസയിൻ, താമരശ്ശേരി ഡിവൈ.എസ്.പി വിനോദ് കുമാർ, കൊടുവള്ളി എസ്.ഐ. എ.കെ.മനോജ് കുമാർ, കെ.കെ. ഉനൈസത്ത്, സി.ടി. വനജ, ജസിയ, കെ. ഖാദർ, വി.എം. മനോജ്, എം.എ. ഗഫൂർ, പി. ഇസ്ഹാഖ്, കെ.കെ. ജബ്ബാർ, കെ.കെ. ആലി, റംല മുഹമ്മദലി, ശ്യാമള രവീന്ദ്രൻ, പ്രിയങ്ക കരൂഞ്ഞിയിൽ,പി. ഹഫ്സത്ത്, ഉമ്മർ ഷഫീഖ്, കെ.ടി. റഊഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL