SignIn
Kerala Kaumudi Online
Friday, 10 July 2026 4.17 AM IST

റെയിൽവേ സ്റ്റേഷനിൽ ക്ളാേക്ക് ടവർ തകർന്ന സംഭവം വെെകി ട്രെയിനുകൾ, വലഞ്ഞ് യാത്രക്കാർ

pp
കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ ​ക്ലോ​ക്ക് ​ട​വ​ർ​ ​ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ.​ ​കോ​ഴി​ക്കോ​ട് ​-​ ​ക​ണ്ണൂ​ർ​ ​പാ​സ​ഞ്ച​ർ​ ​ ​ര​ണ്ടാം​ ​ ​ന​മ്പ​ർ​ ​പ്ലാ​റ്റ്ഫോ​മി​ൽ​ ​കി​ട​ക്കു​ന്നു

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടിയതിൽ വലഞ്ഞ് യാത്രക്കാർ. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവറിന്റെ മേൽക്കൂര ഉൾപ്പെടുന്ന വലിയ ഭാഗമാണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ ഇന്നലെ രാവിലെ 11.15ഓടെ നിലംപൊത്തിയത്. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. ക്ലോക്ക് ടവർ നെടുകെ പിളർന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ ഈ സമയം ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ട കോഴിക്കോട് - കണ്ണൂർ പാസഞ്ചർ നിറുത്തിയിട്ടിരുന്നെങ്കിലും യാത്രക്കാരില്ലാതിരുന്നത് ആശ്വാസമായി. ട്രെയിനിൻ്റെ വശങ്ങളിലേക്കാണ് കെട്ടിടഭാഗങ്ങൾ പതിച്ചത്. അപകടത്തെ തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമികളിലെ വൈദ്യുതി ഓഫ് ചെയ്തതിനാൽ ട്രെയിൻ ഗതാഗതം നാലാമത്തെ പ്ളാറ്റ്‌ഫോമിലൂടെ മാത്രമാക്കി. കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് 1.50ന് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെട്ടത്. ബംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിച്ച്, അവിടെ നിന്നുതന്നെ പുറപ്പെട്ടു.

അപകടമറിയാതെത്തി, കുടുങ്ങി

ക്ലോക്ക് ടവർ വീണ് അപകടമുണ്ടായത് പലരും സ്റ്റേഷനിലെത്തിയപ്പോഴാണ് അറിഞ്ഞത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും മണിക്കൂറുകളോളം കുടുങ്ങിയത്. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ ആശയക്കുഴപ്പത്തിലായി. പ്രായമായവരും സ്ത്രീകളും ചെറിയ കുട്ടികളുമായി എത്തിയവരും രോഗികളുമാണ് ഏറെ ദുരിതത്തിലായത്. കല്ലായി, വെസ്റ്റ്ഹിൽ തുടങ്ങിയ സമീപ സ്റ്റേഷനുകളിലേക്ക് യാത്ര തുടരേണ്ടി വന്നത് പലർക്കും വിനയായി. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയെങ്കിലും നല്ല തിരക്കായിരുന്നു. ക്ലോക്ക് ടവറിന് വിള്ളലുണ്ടെന്നും തകർന്നുവീഴാനിടയുണ്ടെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 130 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൻ്റെ ബലക്ഷയം മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയാണ് ഇത്തരം ജോലികൾ ചെയ്‌തതെന്ന വിമർശനവുമുയർന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബി.ജെ.പി നിവേദനം നൽകി. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കല്ലായി റെയിൽവെ സ്റ്റേഷനിൽ ഹെൽപ്പ് ഡസ്ക് തുടങ്ങി.

"സംഭവം അതീവ ഗൗരവമുള്ളതാണ്. സുരക്ഷാ വീഴ്ച അന്വേഷിക്കണം. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണം." പി.എ. മുഹമ്മദ് റിയാസ്.എം.എൽ.എ

"ഗുരുതര സുരക്ഷ വീഴ്ചയാണിത്. പൈലിംഗ് തുടങ്ങുന്നതിന് മുൻപ് പഴയ കെട്ടിടങ്ങൾ സുരക്ഷിതമാക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യേണ്ടതായിരുന്നു." കെ.ജയന്ത് എം.എൽ.എ

"ആളപായമില്ലാത്തത് ആശ്വാസം ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവൻ സസ്പെൻഡ് ചെയ്യണം" അഡ്വ. ഫൈസൽ ബാബു എം.എൽ.എ

'അടിയന്തരമായി ഉന്നതതല അന്വേഷണം വേണം' എം.കെ. രാഘവൻ എം.പി

റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണം
വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​വ്യാ​പാ​രി​കൾ

കോ​ഴി​ക്കോ​ട്:​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​നം​ ​ദ്രൂ​ത​ഗ​തി​യി​ലാ​ക്കാ​ൻ​ ​റെ​യി​ൽ​വെ​ ​സ​മ​ഗ്ര​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്ത​ണ​മെ​ന്ന് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​സ​മി​തി​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ന്നോ​ ​പൊ​ളി​ച്ചു​ ​മാ​റ്റേ​ണ്ട​ ​ക്ലോ​ക്ക് ​ട​വ​റാ​ണ് ​ഇ​പ്പോ​ൾ​ ​ത​ക​ർ​ന്നു​ ​വീ​ണ​ത്.​ ​അ​ധി​കൃ​ത​ർ​ ​മു​ൻ​ക​രു​ത​ലെ​ടു​ത്ത​തു​ ​കൊ​ണ്ടു​ ​മാ​ത്ര​മാ​ണ് ​ആ​ള​പാ​യം​ ​ഒ​ഴി​വാ​യ​തെ​ന്ന് ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​സൂ​ര്യ​ ​ഗ​ഫൂ​ർ,​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.​ 2024​ ​ജൂ​ണി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​ ​കാ​ലാ​വ​ധി​ ​നി​ശ്ച​യി​ച്ച് ​ആ​രം​ഭി​ച്ച​ ​പ്ര​വൃ​ത്തി​ ​ഇ​പ്പോ​ഴും​ ​കാ​ൽ​ ​ഭാ​ഗം​ ​പോ​ലും​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​ക​രാ​ർ​ ​ക​മ്പ​നി​ ​നാ​മ​മാ​ത്ര​മാ​യ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​വ​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​പൊ​ളി​ച്ചി​ട്ട​തി​നാ​ൽ​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​മ​തി​യാ​യ​ ​പാ​ർ​ക്കിം​ഗ് ​ഇ​ല്ല.​ ​മു​ൻ​വ​ശ​ത്തെ​ ​റോ​ഡാ​വ​ട്ടെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ലു​മാ​ണ്.​ ​മ​ഴ​ ​പെ​യ്ത​തോ​ടെ​ ​വെ​ള്ള​ക്കെ​ട്ടും​ ​രൂ​ക്ഷ​മാ​ണെ​ന്നും​ ​പ​റ​ഞ്ഞു.

ക്ളോ​ക്ക് ​ട​വ​ർ​ ​ത​ക​ർ​ന്ന​തി​ൽ​ ​സു​ര​ക്ഷ​ ​വീ​ഴ്ച​യെ​ന്ന്

കോ​ഴി​ക്കോ​ട്:​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ ​ക്ലോ​ക്ക് ​ട​വ​ർ​ ​ഇ​ടി​ഞ്ഞു​ ​വീ​ണ​ ​സം​ഭ​വ​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​സു​ര​ക്ഷ​ ​വീ​ഴ്ച​യു​ണ്ടെ​ന്ന് ​കാ​ലി​ക്ക​റ്റ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​പ്ര​സി​ഡ​ന്റ് ​എ.​പി​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​സ്റ്റേ​ഷ​നി​ലെ​ ​പ​ഴ​ക്ക​മേ​റി​യ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​യും​ ​മ​റ്റ് ​നി​ർ​മ്മി​തി​ക​ളു​ടെ​യും​ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​മാ​യ​ ​പ​രി​ശോ​ധ​ന​യും​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​യും​ ​വേ​ണം.​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​യാ​ത്ര​ക്കാ​ർ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ഇ​ത്ത​രം​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ക​ളെ​ ​അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.​ ​സ്റ്റേ​ഷ​നി​ലെ​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ ​പ​ഴ​യ​ ​കെ​ട്ടി​ട​ങ്ങ​ളും​ ​നി​ർ​മ്മി​തി​ക​ളും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പൊ​ളി​ച്ചു​മാ​റ്റി,​ ​ആ​ധു​നി​ക​ ​സു​ര​ക്ഷ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചു​ള്ള​ ​പു​തി​യ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL