മുക്കം: മുക്കം നഗരസഭ ബസ് സ്റ്റാന്റിൽ നിർമിച്ച ആധുനിക കംഫർട്ട് സ്റ്റേഷൻ തുറന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ രീതിയിലാണ് കംഫർട്ട് സ്റ്റേഷൻ ക്രമീകരിച്ചത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു കെ.പി, റാഷിദ് കുന്നത്ത്, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഷെരീഫ് വെണ്ണക്കോട്, ഗിരിജ. വി, ഷഫീഖ് മാടായി, ബബിത മനോജ്, ഷജീഷ് വായലത്ത്, പി.ടി. ബാബു, അലി അക്ബർ, ബാബു വി.കെ, നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |