
കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായ സഹകരണങ്ങൾ അനിവാര്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൊച്ചിയിൽ യംഗ് മൈൻഡ്‌സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയയുടെയും റീജിയൺ രണ്ടിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പദ്ധതികൾക്കൊപ്പം ചെറിയ തുറമുഖങ്ങളും വികസിപ്പിക്കണമെന്ന് പറഞ്ഞു. റീനൽ കെയർ ആൻഡ് ഡയാലിസിസ്, പാർപ്പിട പദ്ധതികളുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ഇന്ത്യ ഏരിയയുടെ ഭാരവാഹികളായി ഐ.സി രാജു (പ്രസിഡന്റ്), ജേക്കബ് ഫിലിപ്പ് (സെക്രട്ടറി), പ്രതീഷ് പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മാത്തുക്കുട്ടി സെബാസ്റ്റ്യൻ, ആന്റണി ജോസഫ്,ഡാനിയേൽ തോമസ്, ആന്റോ കെ. ആന്റണി, മൈക്കിൾ കെ.മൈക്കിൾ, ജോസ് അൽഫോൺസ്, ഐസക് പാലത്തിങ്കൽ, കെ.എം. സ്‌കറിയച്ചൻ, കെ.എസ്. ബിജുമോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |