ബാലുശ്ശേരി: ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ റോവർ റേഞ്ച്ർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ നേന്ത്ര വാഴ കൃഷി വിളവെടുപ്പ് ബാലുശ്ശേരി പഞ്ചായത്ത് മെമ്പർ റീജ കണ്ടൊത്തു കുഴി നിർവഹിച്ചു. പനങ്ങാട് കൃഷി അസിസ്റ്റന്റ് സതീഷ് ടി, പ്രിൻസിപ്പൽ ഇന്ദു ആർ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് താമരശ്ശേരി ജില്ലാ ട്രെഷറർ നികേഷ് കുമാർ, റോവർ ലീഡർ റിനേഷ് കുമാർ പി പി, സ്റ്റാഫ് സെക്രട്ടറി ബിജോബ് ഒ.എം, സീനിയർ അസിസ്റ്റന്റ് സത്യൻ വി, റേഞ്ച്ർ മേറ്റ് വൈഗ. ആർ.എസ്, റോവർ മേറ്റ് ഗൗതം കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |