SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

പാട്ടിനപ്പുറം പകർന്ന സ്നേഹം: സുനിൽകുമാർ

1
ടാഗോർ സെന്റനറി ഹാളിലെ വേദിയിൽ ജാനകിയമ്മയ്ക്കൊപ്പം പാടുന്ന സുനിൽ കുമാർ

കോഴിക്കോട്: സംഗീതലോകത്തിന്റെ വാനമ്പാടി എസ്. ജാനകിയുടെ വിയോഗം സംഗീതാസ്വാദകരെപ്പോലെ തന്നെ കോഴിക്കോട്ടെ യുവഗായകൾ ഗായകൻ പി.കെ. സുനിൽകുമാറിനെയും ആഴത്തിൽ വേദനിപ്പിച്ചു. ഗായികക്കപ്പുറം മകനെപ്പോലെ സ്നേഹിച്ച ഒരമ്മയായിരുന്നു സുനിൽകുമാറിന് ജാനകിയമ്മ. 'അമ്മയ്ക്ക് കാപട്യമെന്നൊന്നും അറിയില്ല. എല്ലാവരെയും അവർ സ്നേഹിച്ചു. ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ജാനകിയമ്മയുടെ കൂടെ പാടാനും അവരുടെ സ്നേഹങ്ങൾ ഏറ്റുവാങ്ങാനും എനിക്ക് കഴിഞ്ഞു'. ടാഗോർഹാളിൽ അവർ അവസാനമായി പങ്കെടുത്ത ലൈവ്ഷോയിൽ അവർക്കൊപ്പം പാടിയതും ജാനകിയമ്മയുടെ ചെന്നൈയിലെ വീട്ടിലേക്ക് അവർക്കേറെയിഷ്ടമുള്ള കോഴിക്കോട് ചിപ്സും ഹൽവയുമായി പോയ ദിവസങ്ങളെല്ലാം സുനിൽകുമാർ ഓർത്തെടുത്തു.

1996-ൽ ഗായിക അമ്പിളിമുഖേനയാണ് സുനിൽകുമാർ എസ്. ജാനകിയെ ആദ്യമായി പരിചയപ്പെടുന്നത്. സംഗീതത്തിലൂടെ തുടങ്ങിയ ആ പരിചയം പിന്നീട് ആത്മബന്ധമായി വളർന്നു. 1998-ൽ ചെന്നൈയിലെ എമ്മി സ്റ്റുഡിയോയിൽ ഇരുവരും ആദ്യമായി ഒരുമിച്ച് പാടി. ക്രൈസ്തവ ഭക്തിഗാനങ്ങളടങ്ങിയ 'സ്നേഹസമ്മാനം' ആൽബത്തിലാണ് പാടിയത്. പിന്നീട് ‘മോചനം’ സിനിമയിലും ഇരുവരും ചേർന്ന് ഗാനമാലപിച്ചു. 2016-ൽ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ലൈവ് സംഗീതപരിപാടിയായിരുന്നു ജാനകിയമ്മയുടെ അവസാന വേദി. അന്ന് ഇരുവരും ചേർന്ന് ആലപിച്ച ‘അകലെയകലെ നീലാകാശം’ എന്ന ഗാനം ഇന്നും സുനിൽകുമാറിന്റെ മനസിൽ മായാതെ നിൽക്കുന്നു. ലയൺസ് ഇന്റർനാഷണലും നവതരംഗവും ചേർന്നു സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ഗായിക അമ്പിളി, നടൻ മനോജ് കെ. ജയൻ എന്നിവരുമുണ്ടായിരുന്നു. സംഗീതസംവിധായകൻ രാജാമണിയായിരുന്നു ഓർക്കസ്ട്രയ്ക്ക് നേതൃത്വം നൽകിയത്. ''ഉണരൂ വേഗം നീ സുമറാണി'', ''നാഥാ നീ വരും കാലൊച്ച'', ''സന്ധ്യേ കണ്ണിരിനെന്തേ സന്ധ്യ''തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ അവർ പാടി. ആ സന്ദർശനത്തിനിടെ ഒരു ദിവസം മുഴുവൻ ജാനകിയമ്മ സുനിൽകുമാറിന്റെ വീട്ടിലായിരുന്നു താമസം. അവർക്ക് ഏറെ ഇഷ്ടമായിരുന്ന ചപ്പാത്തിയും വെജിറ്റേറിയൻ വിഭവങ്ങളും കുടുംബം ഒരുക്കി നൽകി. വീട്ടിലെ ഒരംഗത്തെപ്പോലെ എല്ലാവരോടും ഇടപഴകിയ ആ ദിവസങ്ങൾ ഇന്നും മായാത്ത ഓർമകളാണ്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL