ബാലുശ്ശേരി: മണ്ഡലത്തിലെ കിനാലൂരിൽ എയിംസ് അനുവദിക്കണമെന്ന് സി.പി.ഐ ബാലുശ്ശേരി മണ്ഡലം സംഘടനാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കമ്മ്യുണിസം എന്ത് എന്തിന് എന്ന വിഷയത്തിൽ കെ കെ ഭാസ്ക്കരൻ ക്ലാസെടുത്തു മണ്ഡലം ജനറൽ ബോഡി യോഗം ജില്ല അസിസ്റ്റൻറ് സെക്രട്ടറി ആർ. ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി ആദർശ് സംഘടന രേഖ അവതരിപ്പിച്ചു. ജിതേഷ് കുമാർ വി. എസ്, സി. എം.സത്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |