നാദാപുരം: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് കല്ലാച്ചിമ്മൽ
എം.എൽ.പി. സ്കൂളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂപ് സി.എച്ച്. അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അഷ്റഫ്, ഷൈനി കുമാർ,
അബ്ബാസ് കണേക്കൽ, അബ്ദുൽ നാസർ ടി.സി, സി.കെ. നാസർ, ജി.കെ. അർജുൻ പ്രസംഗിച്ചു. ഫയർ ആൻഡ് റെസ്ക്യൂ നാദാപുരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ.ദിലീഷ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻ എ.ടി, അനുശ്രീ ബി നായർ, പ്രമീള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |