SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

news-
മേഘ പൊയിലു പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ സ്പെഷ്യൽ കൺവെൻഷൻ നടത്തി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലപ്പറമ്പത്ത് ഉദ്‌ഘാടനം ചെയ്തു. കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നവാഗതരായ പെൻഷൻകാരെ സ്വീകരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഴുപത്തിയഞ്ച് വയസ് തികഞ്ഞ പിജി ജോർജ് മാസ്റ്ററെയും എം.ബി.ബി എസ് പൂർത്തിയാക്കിയ ജോയൽ ജോണിനെയും ആദരിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എം.എൻ രാജൻ, ജില്ല കമ്മിറ്റിയംഗം എ .ശ്രീധരൻ ബ്ലോക്ക് ജോ. സെക്രട്ടറി സി.കെ വത്സരാജ്, കെ നാണു,​ ജോൺ കട്ടക്കയം, വത്സമ്മ, അച്ചാമ്മ വി കെ ചന്ദ്രൻ,എം .രവീന്ദ്രൻ സിലീല ,പിടി ഭാസ്ക്കരൻ വി പി രവി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL