SignIn
Kerala Kaumudi Online
Saturday, 01 August 2026 1.02 AM IST

കോഴിക്കോട് മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതം

ai-image
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മാവൂർ റോഡിൽ ബാറിന് സമീപമുണ്ടായ തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. നടുവട്ടം സ്വദേശി ആദിൽ റഷീദ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടയിൽ സാരമായി പരിക്കേറ്റ ആദിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.എൻ. സ്ട്രീറ്റിൽ കടകൾ നടത്തിയിരുന്നയാളാണ് മരിച്ച ആദിൽ.

കൃത്യം നടത്തിയ ശേഷം അക്രമി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുത്തിയ വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary

A young man named Adil Rasheed (from Naduvattam) was stabbed to death following an argument near a bar on Mavoor Road in Kozhikode.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, CRIMENEWS, MAVOOR ROAD, STABBED TO DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY