ബേപ്പൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസും പ്രതിജ്ഞയും സംഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കരിച്ചാലി പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പൊലീസ് സി.ഐ രഞ്ജിത്ത് കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി. അബ്ദുൾ ഗഫൂർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൗൺസിലർ ഷിനു പിണ്ണാണത്ത് മുഖ്യപ്രഭാഷണം നടത്തി. ഫിഷറിസ് അസി. ഡയറക്ടർ ഡോ.മനോജ് സി.കെ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. വിജുല, കോസ്റ്റ് ഗാർഡ് ഓഫീസർ ശ്രീജൻ, വാമദേവൻ, സജിത്ത്, ഒ പി രാജൻ, എ.എം അനിൽകുമാർ ,കെ വി മുസ്തഫ, എം ബഷീർ, ലാലു പ്രദീപ്,കെ പി നിയാസ്, കെ.പി ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |