ബാലുശ്ശേരി: സന്ത് ശിരോമണി ശ്രീ ഗുരു രവിദാസ്ജിയുടെ 650ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രവിദാസ് അനുസ്മരണം സംഘടിപ്പിച്ചു. രവിദാസിന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിക്കൽ, പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു. ബി.ജെ.പി സംസ്ഥാനസമിതി അംഗം പി. സത്യപ്രകാശൻ ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. രജിനേഷ് ബാബു, ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര ,ഷൈനി ജോഷി എന്നിവർ പ്രസംഗിച്ചു. മനോജ് നടുക്കണ്ടി , സി മോഹനൻ, പ്രജീഷ് കിനാലൂർ, പ്രകാശൻ എളമ്പിലാശ്ശേരി, കെ.വി. ബാലൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |