മുക്കം: നഗരസഭയുടെ അനാസ്ഥക്കും അഴിമതിക്കുമെതിരെ യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലെറിൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് വീച്ചി , ഉനൈസ് , ഹാഷിർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം.കെ മമ്മദ് ,ആലി ചേന്ദമംഗലൂർ, നഗരസഭ കൗൺസിലർമാരായ ശരീഫ് വെണ്ണക്കോട് , സുഹറ വഹാബ് ,ഗിരിജ , ജിജി ജയരാജ്, റഹ്മത്ത്, ഷബാന, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുബീന,ഒ കെ ബൈജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |