വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിൽ മരിച്ച കളത്തിങ്കൽ മാത്യുവിന്റെ രണ്ടാംചരമവാർഷികം ആചരിച്ചു. നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട് നടന്ന അനുസ്മരണ യോഗം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിലങ്ങാട് ദുരന്തം ഉണ്ടായപ്പോൾ നിരവധി മനുഷ്യജീവനുകൾ രക്ഷപ്പെടുത്തി മരണത്തിലേക്ക് പോയ യഥാർത്ഥ സോഷ്യലിസ്റ്റാണ് കളത്തിങ്കൽ മാത്യു മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.കെ സജിത്ത് കുമാർ , പി.എം നാണു, കെ.വി നാസർ, വി.കെ പവിത്രൻ , എം.ബാലരാജ്, പി.സഞ്ജയ് ബാവ, സുരേഷ് മരുതേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |