SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം,​ തുഴയെറിഞ്ഞ് കിരീടം ചൂടി ജിയോവാനിയും മസ്കാനും

kayakking
മ​ല​ബാ​ർ​ ​റി​വ​ർ​ ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​കോ​ട​ഞ്ചേ​രി​ ​പു​ലി​ക്ക​യ​ത്ത് ​ആ​രം​ഭി​ച്ച​ ​പ​ന്ത്ര​ണ്ടാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​വൈ​റ്റ് ​വാ​ട്ട​ർ​ ​ക​യാ​ക്കിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ​എ​ക്സ്ട്രീം​ ​സ്ലാ​ലം​ ​വി​ഭാ​ഗം​ ​സെ​മി​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ട​ത്തി​ൽ​ ​നി​ന്ന്. ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

  • ആദ്യ ജയം ഇറ്റലി, കർണാടക താരങ്ങൾക്ക്

കോഴിക്കോട്: ചാലിപ്പുഴയുടെ ഓളപ്പരപ്പിൽ താരങ്ങൾ തുഴയെറിഞ്ഞ് കുതിച്ചതോടെ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരങ്ങൾക്കാണ് പുലിക്കയത്ത് തുടക്കമായി. പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റർമീഡിയറ്റ് കാറ്റഗറി എക്സ്ട്രീം സ്ലാലം മത്സരങ്ങളാണ് ഇന്നലെ നടന്നത്. പുരുഷ വിഭാഗത്തിൽ ഇറ്റാലിയൻ താരം ജിയോവാനി ജിയോർഗി ഒന്നാം സ്ഥാനവും ഇന്ത്യൻ താരങ്ങളായ നചികേത്ത ഗുപ്ത, നവീൻ യാദവ് എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കർണാടകയിൽ നിന്നുള്ള എസ്. മസ്‌കാൻ ഒന്നും എറണാകുളത്തുനിന്നുള്ള 13കാരി ഡോണ മാർസല രണ്ടും കർണാടകയിൽ നിന്നുള്ള സ്പൂർത്തി ലോകേഷ് മൂന്നും സ്ഥാനം നേടി. വൈകിട്ട് പുലിക്കയത്ത് റോക്ക് സ്റ്റാർ കൗഷിക് ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി.

ഇന്ന് രാവിലെ 9.30 മുതൽ ചാലിപ്പുഴയിൽ ദേശീയ കയാക്കർമാരുടെ റാങ്കിംഗ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്യും. സി.കെ കാസിം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടി, പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ തുടങ്ങിയവർ പങ്കെടുക്കും.

മത്സരങ്ങളുടെ ഫ്ളാഗ് ഒഫ് സി.കെ കാസിം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്, കനോയി ആൻഡ് കയാക്കിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, പി അജിത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL