കുറ്റ്യാടി: മൊകേരി ഗവൺമെൻറ് കോളേജിൽ കോമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന പദ്ധതി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കെ.ടി. അദ്ധ്യക്ഷത വഹിച്ചു.
ശശീന്ദ്രൻ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. കോളേജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനിൽ നിന്ന് ലഭിച്ച അനുമതിപത്രം എം.എൽ.എ പ്രിൻസിപ്പലിനു കൈമാറി. പ്രൊഫ. മുഹമ്മദ് സലീം കെ.സി, പ്രൊഫ. ഡോ. കുഞ്ഞിക്കണ്ണൻ. ആർ, പ്രൊഫ. നജ്മ എ ആർ, ഷീന, ഡോ. ദിനേശ് എം.പി, പ്രസീദ് ടി, ഡോ. അരുൺലാൽ മൊകേരി, റഫീഖ് താവോട്ടുകണ്ടി, ഷിയോണ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |