കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ അരുൺലാൽ പതാക ഉയർത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കുന്ദമംഗലം പുതിയ ബസ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയും ദി ഐ ഫൗണ്ടേഷൻ ഹോസ്പ്പിറ്റലും സംയുക്തമായി സൗജന്യ കാഴ്ച്ച പരിശോധന - തിമിര നിർണയ ക്യാമ്പും യൂത്ത് കെയർ ബ്ലഡ് ഡൊണേഷൻ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. പി.പി.സാമിക്കുട്ടി മുഖ്യാഥിതിയായി. റിനേഷ്ബാൽ,അഡ്വ. ബിജു, ഷിജു മുപ്രമ്മൽ, ബൈജു മുപ്രമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |