SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കുരുമുളക് വള്ളി വിതരണം ചെയ്‌തു

kurumulak-
കുരുമുളക് വള്ളി

കുറ്റ്യാടി: വടകര സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ സഹകരണത്തോടെ വേദിക കാർഷിക ക്ലബ് നരിക്കൂട്ടുംചാൽ പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾക്ക് കുരുമുളക് വള്ളികൾ വിതരണം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് വി.എം. ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. കർഷകൻ കൂരാറ കുമാരൻ ആദ്യ തൈ ഏറ്റുവാങ്ങി. കാർഷിക ക്ലബ് പ്രസിഡൻറ് പി.കെ. ശശിധരൻ അദ്ധ്യക്ഷനായി. കുറ്റ്യാടി കൃഷി ഓഫീസർ ഡാലി ജോർജ് ക്ലാസെടുത്തു. മികച്ച മട്ടുപ്പാവ് കർഷകൻ മൊയ്തീൻകുട്ടിയെ ആദരിച്ചു. പി.ടി. പ്രദീഷ്, കെ.കെ. സന്തോഷ്, പി.പി. വിജയൻ, കെ.പി. ചന്ദ്രൻ, സി.കെ. രാധ, കെ.പി. ശോഭ, രജനി കിഴക്കേക്കര പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL