മേപ്പയ്യൂർ: പാലിയേറ്റീവ് സാന്ത്വന പരിചരണ കേന്ദ്രത്തിന് പി ജയരാജൻ തറക്കല്ലിട്ടു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. 40 സെൻറ് സ്ഥലത്താണ് സാന്ത്വന പരിചരണ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നത്. ഇതോടനുബന്ധിച്ച് യോഗ പരിശീലനം, കളരി പരിശീലനം, മറ്റ് വ്യായാമ സംവിധാനങ്ങൾ എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഉണ്ടാകും.മേപ്പയ്യൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മേപ്പയ്യൂർ നോർത്ത് സുരക്ഷാ പാലിയേറ്റീവിൻ്റെ നേതൃത്വത്തിലാണ് ഇത് ഒരുക്കുന്നത്. കെ.കെ.ഹനീഫ, സി. പി. ആനന്ദൻ, എസ്.കെ. സജീഷ്, കെ.വി. കുഞ്ഞിക്കണ്ണൻ, കെ.ടി. രാജൻ, പി.പ്രസന്ന, കെ രാജീവൻ, പി.പി. രാധാകൃഷണൻ, എം രാജൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |