കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോവർ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല മുൻ എ.ഇ.ഒ സി.പി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. 'എലവെന്റ്ഇംഗ്ലീഷ് ടീച്ചർ എംപവർമെന്റ് പ്രോഗ്രാം ' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാലയിൽ എം.എം. സച്ചീന്ദ്രൻ, ഡോ. ടി.പി. കലാധരൻ, സൈജ കൊല്ലം എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. എൻ.കെ. രശ്മി അദ്ധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുസ്സലീം , നാസർ തെക്കേവളപ്പിൽ, ഫൈസൽ പടനിലം, കെ.എം.നൗഫൽ, വി. അനിൽകുമാർ,കെ.സി. അബ്ദുൽ സലാം, കെ.വിചിത്ര പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |