ഫറോക്ക്: പുഴകളിലും കായലുകളിലും അടിഞ്ഞുകൂടിയ മണൽ വാരുന്നതിനുള്ള അനുമതി അടിയന്തരമായി നൽകണമെന്ന് എസ്.ടി.യു കരുവൻ തിരുത്തി മേഖലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ബേപ്പൂർ മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭാ കൗൺസിലർ പി.കെ. ശിഹാബ് അദ്ധ്യക്ഷത വഹിച്ചു . അഹമ്മദ് കബീർ കടവ്, റമീസ് കല്ലമ്പാറ എന്നിവർ പ്രസംഗിച്ചു ഭാരവാഹികൾ: പ്രസിഡന്റ്: വി.പി. സാദ്ദിഖ് വൈസ് പ്രസിഡന്റുമാർ: കെ. അൻവർ, കെ. ശാഹുൽ ജനറൽ സെക്രട്ടറി: കെ. സിറാജുദ്ധീൻ,ജോയിന്റ് സെക്രട്ടറിമാർ: എൻ. നസറുദ്ധീൻ, പി.എം. മൊയ്തീൻകോയ ട്രഷറർ: എം.വി. അൻവർ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |