SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

കർഷകദിനം ആചരിച്ചു

news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഘ പൊയിലു പറമ്പത്ത് ഉദ്‌ഘാടനം ചെയ്യുന്നു.

കാവിലും പാറ: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ചിങ്ങം ഒന്ന് വനിതാ കർഷക ദിനമായി ആചരിച്ചു. ചടങ്ങിൽ മികച്ച വനിത കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ചു. മികച്ച ജൈവ കർഷക ശോഭാ പൊയില വറുമ്പത്ത്, മികച്ച സംയോജിത കർഷക ബീന, മികച്ച ക്ഷീര കർഷക നിഷ ജോമോൻ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, പി സുരേന്ദ്രൻ പ്രസംഗിച്ചു. ഡോ. സന്തോഷ് ക്ലാസെടുത്തു. ഗീതാരാജൻ സ്വാഗതവും, ലെനിഷ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL