SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ആശാനികേതനിൽ ഓണ സദ്യ

photo
ബ്ലോക്ക് അംഗം പി.കെ മുഹമ്മദലി നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിൽ സംഘടിപ്പിച്ച സ്‌നേഹ വിരുന്ന്

കൊയിലാണ്ടി: നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിലെ എഴുപതോളം പേർക്ക് ഓണസദ്യയൊരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മുഹമ്മദലി. കേരളത്തിലെ എഫ്.എം ആറിന്റെ കിഴിലുള്ള രണ്ടാമത്തെ സ്ഥാപനമാണ് നന്തി ആശാനികേതൻ. മുഹമ്മദലിയുടെ നേതൃത്വത്തിൽ നിരവധി ക്ഷേമ പദ്ധതികൾ ഇവിടെ നടത്തുന്നുണ്ട്. ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പി.സി ഷീബ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വിപി ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ശ്രീലത പി.എം,കെ.പി കരിം

ശശീധരൻ,ബീർബൽ എന്നിവർ പ്രസംഗിച്ചു. സന്തോഷ് ടി.കെ സ്വാഗതവും റഫീഖ് ഇയ്യത്ത് കുനി നന്ദിയും പറഞ്ഞു. സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL