മരുതോങ്കര: മുണ്ടക്കുറ്റി കനാൽ പാലത്തിനുടത്ത് ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിന്ന് തേക്ക് ഉൾപ്പെടെ വിലപിടി പ്പുള്ള മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മരുതോങ്കര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.പി. ആലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ. കുഞ്ഞബ്‌ദുല്ല, ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് , കെട്ടിൽ അലി,വി.വി. അന്ത്രു , കുഞ്ഞമ്മദ് ടി.പി , ജൈസൽ ഇല്ലത്ത്, ജസീം പി. , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നജ്മ നവാസ് , ഷാഹിറ ബഷീർ , മുഹമ്മദ് പി.എ, അലികളരികണ്ടി . ഷാനവാസ് പാറക്കൽ നവാസ് ലിപി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു . സംഭവത്തിൽ യൂത്ത് ലീഗ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |