കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന 'ഫ്യൂച്ചർ കാലിക്കറ്റ് 360 ഡിഗ്രി കാലിക്കറ്റ് ഡെവലപ്പ്‌മെന്റ് കോൺക്ലേവ്' സെപ്തംബർ ഒന്നിന് നടക്കും. ലുലുമാളിൽ രാവിലെ 10 മണി മുതൽ 6 മണി വരെ നടക്കുന്ന പരിപാടി രാവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ, ടി.സിദ്ദിഖ് എന്നിവർ പങ്കെടുക്കും. പുതിയ ആശയങ്ങളും പദ്ധതികളും ചർച്ചചെയ്യുമെന്ന് സൗത്ത് എം.എൽ.എ ഫൈസൽ ബാബു പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്.കെ അബൂബക്കർ, എ.വി അൻവർ, ബൈജു കാളക്കണ്ടി, എൻ.സി സമീർ, എം എ നിസാർ മണലൊടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |