
തിരൂർ : കലാസാംസ്കാരിക സാഹിത്യ രംഗത്തെ പ്രശസ്തനായിരുന്ന കെ.എക്സ്. ആൻ്റോയെ തൃക്കണ്ടിയൂർ ലളിതകലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നഗരസഭ കൗൺസിലർ നിർമ്മല കുട്ടികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സമിതി വൈസ് പ്രസിഡന്റ് വി. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി വേണുഗോപാൽ കൊൽക്കത്ത, സേൽറ്റി തിരൂർ, ടി.പി. ചന്ദു, സുന്ദർ തിരൂർ, ഖജാൻജി ഷണ്മുഖൻ, അശോകൻ വയ്യാട്ട്, കലാമണ്ഡലംലീല, കെ.എക്സ്. ലോറൻസ്, വി.വി. സത്യാനന്ദൻ, ഈശ്വർ തിരൂർ, ഗോപി പുന്നക്കൽ, പാറപ്പുറത്ത് കുഞ്ഞുട്ടി, ഇ.കെ. സൈനുദ്ദീൻ, സൂരജ് ഭാസുര തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |