
വണ്ടൂർ : നോമ്പുകാലത്ത് തണ്ണിമത്തൻ കച്ചവടവുമായി വണ്ടൂർ കൃഷിഭവൻ. രാസവളങ്ങൾ ഉപയോഗിക്കാത്തതും അഞ്ചുരൂപ വിലക്കുറവിലും ആണ് വിൽപ്പന. ആദ്യദിനത്തിൽ ഒരുടൺ തണ്ണിമത്തൻ ആണ് കൃഷി ഓഫീസർ ടി. ഉമ്മർകോയയുടെ നേതൃത്വത്തിൽ കച്ചവടം നടത്തിയത്. വണ്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കാരാട് സ്വദേശി നാസറും ശാന്തിനഗർ സ്വദേശി യൂസഫലിയും പാട്ടത്തിനെടുത്ത മൂന്ന് ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. ജൂബിലി കിംഗ് ഇനത്തിൽപ്പെട്ട തണ്ണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിയിടത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |