എടക്കര : പി പി തോമസിന്റെ നിര്യാണത്തിൽ വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷനായി, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പറ, പി വി മാത്യു, പി സി നാഗൻ, വി കെ മൊയ്ദീൻകുട്ടി, ഷറഫുദ്ധീൻ രണ്ടാംപാടം, ഇർഷാദ് പരപ്പൻ, അസീസ് പുളിയഞ്ചാലി, ഉഷ വേലു, ബിനീഷ് ജോസ്, ജാഫർ പുലിയോടൻ, എം എ മുജീബ്,പി കെ റജീബ്,മാനു കോന്നാടൻ, സുജ മാത്യു, അസീസ് പാറപ്പുറം, രാജേഷ് കണ്ടത്തിൽ, പി ഷിൽജ, കെ ഗോപിനാഥൻ, സജി മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |