പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് തമിഴ് ബ്രാഹ്മണർ ആവണി അവിട്ട ചടങ്ങുകൾ ആചരിച്ചു. ചടങ്ങുകൾക്ക് രമണി വാദ്ധ്യാർ കാർമികത്വം വഹിച്ചു. മുതുവറ മഹാവിഷ്ണുക്ഷേത്ര കുള കടവിൽ കൃത്യം രാവിലെ 9.30 ന് ചടങ്ങുകൾ ആരംഭിച്ചു. മുതുവറ ക്ഷേത്രകുള കടവിൽ എത്തിച്ചേരുവാൻ കഴിയാത്തവർക്ക് വാദ്ധ്യാരുടെ സേവനം രാവിലെ 7 മുതൽ 9 മണി വരെ അങ്ങാടിപ്പുറം സമൂഹ മഠത്തിൽ ലഭ്യമാക്കിയിരുന്നു. കൃത്യം 7മണിയ്ക്ക് മുൻപായി എത്തിയതിനാൽ ചടങ്ങുകൾ സമയബന്ധിതമായി പൂർത്തിയാക്കുകയും തുടർന്ന് 9.30 ന് മണിക്ക് മുതുവറ ക്ഷേത്രകുള കടവിൽ പതിവുപോലെയുള്ള ചടങ്ങുകളും, തിരിച്ച് ബ്രാഹ്മണസമൂഹം ഹാളിൽ ഹോമവും നടന്നു. ഏകദേശം 40 ഓളം ബ്രാഹ്മണാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കുകയും പഴയ പൂണൂൽ മാറ്റുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |