അംബേദ്കറൈറ്റസ് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
മലപ്പുറം:സാമൂഹ്യ പരിഷ്‌കർത്താവ് അയ്യങ്കാളിയുടെ 163ാമത് ജന്മദിനം അംബേദ്കറൈറ്റസ് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മലപ്പുറത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു ഭാസ്‌കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി രാഘവൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഗോവിന്ദൻ ഇട്ടപ്പാടൻ, രവിദാസ് വണ്ടൂർ,ശിവദാസൻ വണ്ടൂർ,എം വിജയൻ,ഇ പി ജയശീലൻ,സി സുനീത എന്നിവർ സംസാരിച്ചു. ജാതി അതിക്ഷേപത്തിനെതിരെ മലയാളം സർവ്വകലാശാലയിൽ സമരം ചെയ്യുന്ന അനഘ ശശിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ,കലാ, കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെ യോഗം ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |