SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

ടാസ് തിരൂർ ഓണാഘോഷം സംഘടിപ്പിച്ചു

onakhosham
ട്ടാമ്പ് തിരൂർ സംഘടിപ്പിച്ച ഓണാഘോഷം

തിരൂർ: ആർട്സ് സൊസൈറ്റി( ടാസ്) ഓണം പൊന്നോണം ആഘോഷം പ്രശസ്ത നാടക സംവിധായകൻ സുരേന്ദ്രൻ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സേൽറ്റി തിരൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ജയരാജ്, സി.കെ കുമാരൻ, ഫിറോസ് ബാബു, ഫാമിലി വെഡിങ് സെന്റർ മാനേജർ എം.ബി.കെ മുഹമ്മദ്, പി ഗണപതി ചെട്ടിയാർ ടെക്സ്റ്റൈൽസ് എം.ഡി സി വാസുദേവൻ, വി.വി.സത്യാനന്ദൻ, അഡ്വ. സെബീന, ബഷീർ പുത്തൻവീട്ടിൽ, ഗംഗാധരൻ പൊന്നാനി, കെപുരം സദാനന്ദൻ, വേണുഗോപാൽ കൊൽക്കത്ത, പി.പി. അബ്ദുറഹ്മാൻ, ഈശ്വർ തിരൂർ, കെ.പി.കൃഷ്ണകുമാർ, കെ.പിഹാജിറ, ബില്ലാസ് ഗ്രൂപ്പ് എം.ഡി കുഞ്ഞിപ്പ, പ്രഭാകരൻ മലയിൽ, അശോകൻ വയ്യാട്ട്, കാദർ തിരൂർ, മുഹമ്മദ് ഹനീഫ, പാറപ്പുറത്ത് കുഞ്ഞുട്ടി, മുരളി തൃക്കുളം, പി.ടി.ബദ്‌റുദ്ദീൻ, ഹമീദ് കൈനിക്കര തുടങ്ങിയവർ പ്രസംഗിച്ചു. ഫാമിലി വെഡ്ഡിംഗ് സെന്റർ ആൻഡ് പി ഗണപതി ചെട്ടിയാർ ടെക്‌സ്റ്റൈൽസും സ്പോൺസർ ചെയ്ത ഓണക്കോടികൾ തിരൂരിലെ ആശാവർക്കർമാർക്കും കലാകാരന്മാർക്കും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL