SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

ദേശീയ കായികദിനം ആഘോഷിച്ചു

d
മലപ്പുറം സ്‌പോർട്സ് കൗൺസിലിന്റെയും ജില്ല ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ മലപ്പുറം ജില്ലാ ഹോക്കി സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ജില്ലാ പോലീസ് മേധാവി ചൈത്ര തേരേസ ഐ പി എസ് ബോൾ സ്‌ട്രോക്കെടുത്ത് ഉദ്ഘാടന നിർവ്വഹിക്കുന്നു

മലപ്പുറം : മലപ്പുറം സ്‌പോർട്സ് കൗൺസിലിന്റെയും ജില്ല ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ജില്ലാ പൊലീസ് മേധാവി ചൈത്ര തേരേസ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ മുഖ്യാതിഥിയായി. കേരള മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ പാലോളി അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോക്കി സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, സെക്രട്ടറി ഡോ. എം.എസ്.റിസ്വി, സിദ്ദിഖ് തയ്യിൽ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി. സുരേഷ്, കാന്താര ക്ലബ് ഫൗണ്ടർ ലിനീഷ് , റാഷിദ് വില്ലൻ , സ്‌പോർട്സ് കൗൺസിൽ പ്രതിനിധി സമദ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL